സബര്‍ബന്‍ തീവണ്ടി യാത്രാനിരക്ക് വര്‍ധനയില്‍ സര്‍ക്കാര്‍ ഭേദഗതി വരുത്തി

single-img
24 June 2014

sസബര്‍ബന്‍ തീവണ്ടി യാത്രാനിരക്ക് വര്‍ധനയില്‍ സര്‍ക്കാര്‍ ഭേദഗതി വരുത്തി. 80 കിലോമീറ്റര്‍വരെയുള്ള നിരക്കില്‍ വര്‍ധനവരുത്തേണ്ടെന്നാണ് തീരുമാനം. റെയില്‍നിരക്ക് വര്‍ധിപ്പിച്ചത് പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് മഹാരാഷ്ട്രയില്‍നിന്നുള്ള ബി.ജെ.പി. എം.പി.മാരുടെ സംഘം മന്ത്രി സദാനന്ദ ഗൗഡയെ കണ്ടിരുന്നു.

 

ഇതേതുടര്‍ന്നാണ് ഇപ്പോൾ തീരുമാനമുണ്ടായത്. മുംബൈയിലെ സാധാരണയാത്രക്കാരില്‍ വ്യാപകമായ എതിര്‍പ്പുയര്‍ത്തിയ പശ്ചാത്തലത്തിലാണ് മഹാരാഷ്ടയില്‍നിന്നുള്ള പത്തോളം ബി.ജെ.പി, ശിവസേനാ എം.പി.മാര്‍ ഡല്‍ഹിയില്‍ മന്ത്രിയെ കണ്ടത്.