സമുദ്രാതിര്‍ത്തി ലംഘിച്ചതിന് ശ്രീലങ്കന്‍ നാവികര്‍ 11 ഇന്ത്യന്‍ മത്സ്യതൊഴിലാളികളെ അറസ്റ്റു ചെയ്തു

single-img
24 June 2014

srilankaസമുദ്രാതിര്‍ത്തി ലംഘിച്ചതിന് തമിഴ്‌നാട്ടില്‍ നിന്നും മീന്‍പിടിക്കുവാനായി പോയ 11 ഇന്ത്യന്‍ മത്സ്യതൊഴിലാളികളെ ശ്രീലങ്കന്‍ നാവിക സേന അറസ്റ്റ് ചെയ്തു. പിടികൂടിയ മത്സ്യതൊഴിലാളികളെല്ലാം പുതുക്കൊട്ട ജില്ലയിലെ കോട്ടൈപട്ടിണത്തില്‍ നിന്നുള്ളവരാണ്. മത്സ്യതൊഴിലാളികളെയെല്ലാം കാന്‍കന്‍സാന്തുറായി തുറമുഖത്തിലേക്കാണ് നാവിക സേന കൊണ്ടു പോയത്. അവിടെയുള്ള പ്രാദേശിക കോടതി പിടികൂടിയ ആളുകളെ റിമാന്‍ഡ് ചെയ്തു.