റെയില്‍വേ നിരക്ക് കുത്തനെ വര്‍ദ്ധിപ്പിച്ചതില്‍ പ്രതിഷേധം; ശിവസേന എംപിമാര്‍ റെയില്‍വേ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നു

single-img
24 June 2014

sadananda-gowda_350_063012094957റെയില്‍വേ നിരക്ക് കുത്തനെ വര്‍ധിപ്പിച്ചതിലുള്ള പ്രതിഷേധം അറിയിക്കുവാന്‍ ശിവസേന എംപിമാര്‍ റെയില്‍വേ മന്ത്രി സദാനന്ദഗൗഡയുമായി കൂടിക്കാഴ്ച നടത്തുന്നു. റെയില്‍വേ നിരക്ക് വര്‍ധിപ്പിച്ചത് ശരിയായില്ലെന്നു കാണിച്ച് നേരത്തെ തന്നെ എന്‍ഡിഎ ഘടകകക്ഷി കൂടിയായ ശിവസേന രംഗത്തു വന്നിരുന്നു. ശിവസേനയുടെ ഔദ്യോഗിക മാസികയായ സമാനയില്‍ ഇതിനെതിരെ മുഖപ്രസംഗവും എഴുതിയിരുന്നു.