വിജയ്‌യുടെ കത്തിയുടെ പോസ്റ്റർ വിവാദത്തിൽ

single-img
24 June 2014

kathi-vijayഇളയദളപതി വിജയ്‌യുടെ കത്തി എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഷന്‍ പോസ്റ്ററിനെ ചുറ്റി പറ്റി വിവാദങ്ങൾ പുകയുന്നു. കഴിഞ്ഞ ദിവസം ഇറങ്ങിയ പോസ്റ്റര്‍ ആരാധകര്‍ രണ്ട് കൈയ്യും നീട്ടി സ്വീകരിച്ചിരുന്നു. എന്നാൽ ഈ പോസ്റ്റര്‍ കോപ്പിയടിയാണെന്നാണ് സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളില്‍ ചര്‍ച്ച ചെയ്യപ്പെടുന്നു. ഒരു പ്രമുഖ പത്രത്തിൻറെ 2010ല്‍ നിർമ്മിച്ച ടിവി പരസ്യം കോപ്പി അടിച്ചതാണെന്നാണ് ഇപ്പോഴത്തെ ആരോപണം.

നേരത്തെ തന്നെ മുരുഗദോസിൻറെ പല ചിത്രങ്ങളും ഹോളീവൂഡ് ചിത്രത്തിന്റെ കോപ്പിയടിയാണെന്ന് അരോപണമുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ പോസ്റ്ററാണ് വിവാദത്തിൽ പെട്ടിരിക്കുന്നത്.

httpv://www.youtube.com/watch?v=IB1NoiN_SR0

httpv://www.youtube.com/watch?v=2yDv9FAiZX8