എല്‍പിജി ക്ക് 5 മണ്ണെണ്ണയ്ക്ക് 1 രൂപ വര്‍ദ്ധിപ്പിക്കാന്‍ തീരുമാനമായി

single-img
24 June 2014

gasപാചകവാതകത്തിന്റെയും മണ്ണെണ്ണയുടെയും വില കൂട്ടാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. എല്‍പിജി സിലിണ്ടര്‍ ഒന്നിന് അഞ്ച് രൂപ വീതം കൂട്ടാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. സബ്ഡിസിയുള്ള സിലിണ്ടറിനാവും വില കൂടുക. എല്ലാ മാസവും അഞ്ച് രൂപ വീതം വര്‍ധിപ്പിച്ച് സബ്‌സിഡി ഇല്ലാതാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. മണ്ണെണ്ണ ലിറ്ററിന് ഒരു രൂപയുടെ വര്‍ധനയുണ്ടായേക്കും. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റിലി, പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രദാന്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തി.

എല്‍പിജി സിലിണ്ടറിന് 10 രൂപ വര്‍ധിപ്പിക്കണമെന്നാണ് പെട്രോളിയം മന്ത്രാലയം ശുപാര്‍ശ ചെയ്തത്. എന്നാല്‍ റെയില്‍വേ നിരക്ക് വര്‍ധനയ്ക്ക് പിന്നാലെ ഒറ്റയടിക്ക് എല്‍പിജി വില കൂടി കൂട്ടിയാല്‍ പ്രതിഷേധം ശക്തമാകുമെന്ന് ഭയന്നാണ് കേന്ദ്ര സര്‍ക്കാര്‍ ഘട്ടംഘട്ടമായി വില കൂട്ടാന്‍ തീരുമാനിച്ചത്.