ഇറാക്കില്‍ ഇന്ത്യന്‍ എംബസി നിര്‍ജ്ജീവം; ഫോണ്‍ വിളിച്ചാല്‍ പോലും എടുക്കാറില്ലെന്ന് മടങ്ങിയെത്തിയ ഇന്ത്യക്കാര്‍

single-img
24 June 2014

Indiansയുദ്ധം കൊടുമ്പിരി കൊണ്ടിരിക്കുന്ന ഇറാക്കിലെ ഇന്ത്യന്‍ എംബസിയില്‍ നിന്നും ഇന്ത്യക്കാര്‍ക്ക് ഒരു സഹായവും ലഭിക്കുന്നില്ലെന്ന് മടങ്ങിയെത്തിയ ഇന്ത്യക്കാര്‍. ഇറാക്കില്‍ നിന്നും മടങ്ങിയെത്തിയ 15 ഇന്ത്യക്കാരടുങ്ങുന്ന സംഘമാണ് ന്യൂഡല്‍ഹിയില്‍ വെച്ച് ഇറാക്കിലെ ഇന്ത്യന്‍ എംബസിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചത്.

ഇന്ത്യന്‍ എംബസിയിലേക്ക് ഫോണ്‍ വിളിച്ചാല്‍ പോലും ആരും ഫോണ്‍ എടുക്കാറില്ലെന്നും കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാര്‍ക്ക് മടങ്ങിയെത്തുവാന്‍ ആവശ്യമായ സഹായങ്ങള്‍ ഒന്നും എംബസിയുടെ ഭാഗത്തുനിന്നും ലഭിക്കുന്നില്ലെന്നുമുള്ള ഗുരുതരമായ പആരോപണങ്ങളാണ് മടങ്ങിയെത്തിയവര്‍ ഉന്നയിച്ചിരിക്കുന്നത്.