ചലച്ചിത്ര അക്കാദമിയുടെ ചുമതലകളില്‍ നിന്ന് ബീന പോള്‍ ഒഴിയുന്നു

single-img
24 June 2014

Beena_Paulഅക്കാദമിയുമായി നിലനില്‍ക്കുന്ന കടുത്ത ഭിന്നത മൂലം ബീന പോള്‍ ചലച്ചിത്ര അക്കാദമിയുടെ ചുമതലകളില്‍ നിന്നും ഒഴിയാന്‍ തീരുമാനിച്ചു. കഴിഞ്ഞ 12 വര്‍ഷമായി തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ആര്‍ട്ടിസ്റ്റിക് ഡയറക്ടറായിരുന്നു ബീന പോള്‍. ചലച്ചിത്ര മേളയെ ഇത്രയധികം ജനകീയമാക്കിയതില്‍ അവര്‍ വഹിച്ച പങ്ക് ചെറുതല്ല. എന്നാല്‍ പ്രവര്‍ത്തനങ്ങളില്‍ അക്കാദമി കൂടുതലായി കൈകടത്തുന്നുവെന്നും സ്വാതന്ത്ര്യമില്ലെന്നും ബീന പോളിന് അടുത്തിടെയായി പരാതിയുണ്ടായിരുന്നു.