നരേന്ദ്രമോദിക്കെതിരെ മാഗസിന്‍: എസ്എഫ്‌ഐ നേതാവ് അറസ്റ്റില്‍

single-img
24 June 2014

arrestഗുരുവായൂര്‍ ശ്രീകൃഷ്ണ കോളജിലെ മാഗസിനില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ മോശമായി ചിത്രീകരിച്ച സംഭവത്തില്‍ എസ്എഫ്‌ഐ നേതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. എസ്എഫ്‌ഐ കേന്ദ്ര കമ്മിറ്റിയംഗവും മാഗസിന്‍ ഉപദേശകസമിതിയംഗവുമായ സുബിദാസാണ് അറസ്റ്റിലായത്. പദപ്രശ്‌ന രൂപത്തിലുള്ള ചോദ്യങ്ങളിലാണ് നരേന്ദ്ര മോദി അടക്കമുള്ള രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ മോശം പരാമര്‍ശം വന്നത്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ശശി തരൂര്‍ എംപി എന്നിവര്‍ക്കെതിരെയും പരാമര്‍ശമുണ്ട്.