തമിഴ്നാട്ടില്‍ പതിനേഴുകാരിയെ മാനഭംഗപ്പെടുത്തിയ ശേഷം കൊലപെടുത്തി

single-img
24 June 2014

rape-minorതമിഴ്നാട്ടില്‍ പതിനേഴുകാരിയെ മാനഭംഗപ്പെടുത്തിയ ശേഷം കൊലപ്പെടുത്തി . തിരുച്ചിറപള്ളിക്കടുത്തുള്ള തിച്ചമ്പെട്ടിയില്‍ തിങ്കളാഴ്ച രാത്രിയോടെയാണ് സംഭവം .പെണ്‍കുട്ടിയുടെ മൃതദേഹം അക്രമികള്‍ വെറ്റില പാടത്തു ഉപേക്ഷിച്ചു കടന്നു കളഞ്ഞു .

പ്ലസ്‌ ടു കഴിഞ്ഞ് കോളേജിലേക്ക് അഡ്മിഷന് വേണ്ടി കാത്തിരിക്കുകയായിരുന്ന പെണ്‍കുട്ടി , അടുത്തുള്ള സ്വകാര്യ ഫാക്ടറിയില്‍ ജോലിചെയ്യുകയായിരുന്നു . എന്നാല്‍ രാത്രിയായിട്ടും കുട്ടിയെ കാണാതായപ്പോള്‍ വീട്ടുകാര്‍ പരിഭ്രമിച്ചു . അവരാണ് വെറ്റില പാടത്തു നിന്നും കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത് .സംഭവത്തെ തുടര്‍ന്ന് അന്വേഷണം ഊര്‍ജ്ജിതമാക്കിയ പോലീസ് പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം കുട്ടിയുടെ മൃതദേഹം വീട്ടുകാര്‍ക്ക് നല്‍കുമെന്ന് അറിയിച്ചു .