പ്രധാനമന്ത്രി നിർദ്ദേശിച്ചു; ആഭ്യന്തര മന്ത്രാലയം ഒന്നര ലക്ഷം ഫയലുകള്‍ നശിപ്പിച്ചു

single-img
24 June 2014

mahatamaleader_10_672-458_resizeപ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നിർദ്ദേശത്തെ തുടർന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഒന്നര ലക്ഷം ഫയലുകൾ നശിപ്പിച്ചു.ശുചീകരണ യജ്ഞത്തിന്റെ ഭാഗമായാണു ഫയലുകൾ നശിപ്പിച്ചത് എന്നാണു പറയപ്പെടുന്നത്.നശിപ്പിച്ച ഫയലുകൾ പലതും ചരിത്ര പ്രാധാന്യമുള്ളവയാണു.നശിപ്പിച്ച ഫയലിലെ വിവരങ്ങൾ ശേഖരിച്ചിട്ടുണ്ടോ എന്നതിനെക്കുറിച്ചും ഉറപ്പില്ല.

നോർത്ത് ബ്ളോക്കിൽ വർഷങ്ങളായി പൊടിപിടിച്ചു കിടന്ന ഒന്നര ലക്ഷം ഫയലുകളാണ് ഒരു മാസത്തിനിടെ നശിപ്പിച്ചു കളഞ്ഞത്.

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ഗവർണർ ജനറൽ മൗണ്ട്ബാറ്റൺ പ്രഭുവിന് നാട്ടിലേക്ക് മടങ്ങുന്നതിനായി ടി.എ/ഡി.എ ഇനത്തിൽ 64,​000 രൂപ അനുവദിക്കുന്നതിന്​ രാഷ്ട്രപതി അനുമതി നൽകിയതായ ഫയലും ആദ്യ രാഷ്ട്രപതി രാജേന്ദ്ര പ്രസാദ് ഒരു പെൻഷൻ തുക പോലും സ്വീകരിക്കാതിരുന്നതും ആ തുക കാലക്രമേണ സർക്കാരിന്രെ ദുരിതാശ്വാസ നിധിയിലേക്ക് ലയിപ്പിച്ചതിനെക്കുറിച്ചുള്ള ഫയലും കെട്ടിക്കെടന്ന ഫയലുകൾക്കിടയിൽ നിന്ന് ലഭിച്ചു

രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി വധിക്കപ്പെട്ടതിന് പിന്നാലെ നടന്ന അടിയന്തര കേന്ദ്ര മന്ത്രിസഭായോഗത്തെ കുറിച്ചുള്ള ഫയലും ഇക്കൂട്ടത്തിൽ നിന്ന് ലഭിച്ചു.

ചരിത്രപ്രാധാന്യമുള്ള ഫയലുകൾ ഉൾപ്പെടെ രേഖപ്പെടുത്താതെയാണോ നശിപ്പിച്ചത് എന്ന ചോദ്യത്തെ അധികൃതർ അവഗണിക്കുകയാണു ഉണ്ടായത്.ചരിത്രപ്രാധാന്യമുള്ള ഫയലുകൾ പലതും നശിപ്പിച്ചതിനു പിന്നിൽ മറ്റെന്തെങ്കിലും ലക്ഷ്യമുണ്ടോ എന്നും വ്യക്തമല്ല