ഹോളണ്ട് ഗ്രൂപ്പ് ജേതാക്കളായി

single-img
24 June 2014

Netherlands v Chile: Group B - 2014 FIFA World Cup Brazilസാവോപോളൊ: തുടര്‍ച്ചയായ മൂന്നാം ജയത്തോടെ ഗ്രൂപ്പ് ബിയിലെ ചാമ്പ്യന്മാരായാണ് ഹോളണ്ട് പ്രീക്വാര്‍ട്ടറിലെത്തിയത്. ഹോളണ്ടിനോട് മടക്കമില്ലാത്ത രണ്ടു ഗോളിന് തോറ്റ ചിലി ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായി.  ബ്രസീലും മെക്‌സിക്കോയും അടങ്ങുന്ന ഗ്രൂപ്പ് എയിലെ രണ്ടാം സ്ഥാനക്കാരുമായാണ് ഹോളണ്ടിന്റെ പ്രീക്വാര്‍ട്ടര്‍ പോരാട്ടം. ഗോള്‍ രഹിതമായി ഒന്നാം പകുതിക്കു ശേഷം, പകരക്കാരായത്തെിയ ലിറോയ് ഫെര്‍ (77ാം മിനിറ്റ്), മെംഫിസ് ഡിപേയ് (92) എന്നിവരാണ് സ്കോര്‍ ചെയ്തത്.

ആദ്യപകുതിയിൽ കടുത്ത പ്രതിരോധത്തിലൂടെ ചിലി ഡച്ച് മുന്നേറ്റത്തെ തുടക്കത്തിലേ പിടിച്ചുകെട്ടി. റോബന്‍െറ ബൂട്ടില്‍ പന്തത്തെിക്കാതെ കളി നീക്കാനായിരുന്നു ചിലിയുടെ ശ്രമം. എന്നാൽ രണ്ടാം പകുതിയില്‍ നിര്‍ണായകമാറ്റങ്ങള്‍ നടത്തിയ ഡച്ച് കോച്ച് നീക്കങ്ങള്‍ കൃത്യമായിക്കി.

77ാം മിനിറ്റില്‍ റോബന്‍െറ കോര്‍ണര്‍ കിക്ക് ചിലി ഗോള്‍മുഖത്തേക്ക് പറന്നത്തെിയപ്പോള്‍ ഉന്നം പിഴക്കാത്ത ഹെഡ്ഡറിലൂടെ ഫെര്‍ വലയിലേക്ക് ഇടിച്ചുകയറ്റി.  ഇഞ്ചുറി ടൈമില്‍ റോബന്‍െറ കണ്ണഞ്ചിപ്പിക്കുന്ന വേഗത്തിലൂടെ പന്ത് കൊണ്ട് ചിലി ഗോള്‍വല ഡിപെ വീണ്ടും കുലുങ്ങി.  28നും 29നുമാണ് പ്രീക്വാര്‍ട്ടര്‍ മത്സരങ്ങള്‍.