ബ്രസീല്‍ പ്രീ ക്വാര്‍ട്ടറില്‍

single-img
24 June 2014

neymar-celebrationഗ്രൂപ്പ് എയില്‍ അവസാന മത്സരത്തില്‍ കാമറൂണിനെതിരെ ഉജ്വല വിജയത്തോടെ ബ്രസീല്‍ പ്രീ ക്വാര്‍ട്ടറില്‍ കടന്നു(1-4). ആദ്യ പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ ബ്രസീല്‍ ചിലിയെ നേരിടും. സൂപ്പര്‍ താരം നെയ്മറുടെ ഇരട്ട ഗോളാണ് ആതിഥേയരുടെ നിരയില്‍ മികച്ചു നിന്നത്. ഒന്നാം പകുതിയുടെ 17,34 മിനിറ്റുകളിലായിരുന്നു ഗോളുകള്‍. രണ്ടാം പകുതിയുടെ നാലാം മിനിറ്റില്‍ ഫ്രെഡും 39ാം മിനിറ്റില്‍  ഫെര്‍ണാണ്ടിന്യോയും ബ്രസീലിന് വേണ്ടി സ്കോര്‍ ചെയ്തു. കാമറൂണിന്‍െറ ആശ്വാസ ഗോള്‍ 26ാം മിനിറ്റില്‍ മാറ്റിപിന്‍െറ ബൂട്ടില്‍നിന്നായിരുന്നു.

ബ്രസീലിനെ 17ാം മിനിറ്റില്‍ നെയ്മര്‍ മുന്നിലത്തെിച്ചു. തുടർന്ന് 26ാം മിനിറ്റില്‍ കാമറൂണിന്‍െറ നിയോമിന്‍െറ മുന്നേറ്റത്തിനിലൂടെ ജോയല്‍ മാറ്റിപാണ് സമനില ഗോള്‍ പിടിച്ചത്. സമനില വകവെക്കാതെ 34ാം മിനിറ്റില്‍ നെയ്മര്‍, മഞ്ഞപ്പടയെ മുന്നിലത്തെിച്ചു. രണ്ടാം പകുതിക്കു ശേഷം 49ാം മിനിറ്റിലായിരുന്നു ഫ്രെഡിന്‍െറ ഹെഡറിലൂടെ മൂന്നാം ഗോള്‍ പിറന്ന്. ഫെര്‍ണാണ്ടീന്യോയുടെ വകയായിരുന്നു (84) നാലാം ഗോള്‍.