സിപിഎമ്മിലെ വടക്കന്‍ നേതാക്കള്‍ക്കു ധാര്‍ഷ്ട്യമെന്ന് വെള്ളാപ്പള്ളി

single-img
23 June 2014

srivellappallyസിപിഎമ്മിന്റെ വടക്കന്‍ കേരളത്തിലെ നേതാക്കള്‍ക്കു ധാര്‍ഷ്ട്യമാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. തെക്കന്‍ കേരളത്തിലെ നേതാക്കള്‍ക്കു യാഥാര്‍ഥ്യബോധമുണെ്ടന്നും അദ്ദേഹം പറഞ്ഞു.

സിപിഎം നേതാക്കള്‍ വാക്കി ലും പ്രവൃത്തിയിലും സൂക്ഷ്മത പുലര്‍ത്തണം. കൊല്ലത്തു തോറ്റതില്‍നിന്ന് അവര്‍ ഒരുപാടു പഠിക്കാനുണ്ട്. പി രാജീവ് എംപിയെപ്പോലുള്ളവരുടെ അഭിപ്രായം ഉള്‍ക്കൊള്ളണമെന്നും വെള്ളാപ്പള്ളി പറഞ്ഞു. സിപിഎമ്മിന്റെ വളര്‍ച്ച കുഴിയാനയെപ്പോലെയാണ്. കേന്ദ്രത്തിലും കേരളത്തിലും അവര്‍ താഴേക്കു പൊയ്‌ക്കൊണ്ടിരിക്കുന്നു.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മതശക്തികളുമായി യോജിച്ചുനിന്നും സ്വതന്ത്രരെ പിന്തുണച്ചും വളരെ പണിപ്പെട്ടാണു കേരളത്തില്‍ ഇടതുമുന്നണി പിടിച്ചുനിന്നതെന്നും അദ്ദേഹം ആരോപിച്ചു.