യുപിയില്‍ വീണ്ടും കൂട്ടമാനഭംഗം; ഏഴുവയസുകാരി ഗുരുതരാവസ്ഥയില്‍

single-img
23 June 2014

uttar-pradesh-mapയുപിയില്‍ മുസാഫര്‍നഗറില്‍ ഏഴുവയസുകാരിയെ മൂന്നുപേര്‍ ചേര്‍ന്ന് മാനഭംഗത്തിനിരയാക്കി. ഞായറാഴ്ച വൈകുന്നേരമായിരുന്നു സംഭവം. വയലിലേക്കു പോയ പെണ്‍കുട്ടിയെ യുവാവ് തട്ടിക്കൊണ്ടുപോയ ശേഷം രണ്ടു കൂട്ടുകാരുടെ സഹായത്തോടെ മാനഭംഗത്തിനിരയാക്കുകയായിരുന്നുവെന്ന് പറയപ്പെടുന്നു.

രക്തത്തില്‍ കുളിച്ച നിലയില്‍ പെണ്‍കുട്ടിയെ ഉപേക്ഷിച്ച ശേഷം യുവാക്കള്‍ രക്ഷപെട്ടതായും പോലീസ് പറഞ്ഞു. പെണ്‍കുട്ടിയെ അവശനിലയില്‍ വയലില്‍ കണെ്ടത്തിയ മാതാപിതാക്കളാണ് വിവരം പോലീസിനെ അറിയിച്ചത്. ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട പെണ്‍കുട്ടിയുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.