ട്രെയിൻ നിരക്കു വർദ്ധന ഞെട്ടിക്കുന്നതാണെന്നും പിൻവലിക്കാൻ ആവശ്യപ്പെടുമെന്നും ഉദ്ധവ് താക്കറെ

single-img
23 June 2014

uട്രെയിൻ നിരക്കു വർദ്ധന ഞെട്ടിക്കുന്നതാണെന്നും വർദ്ധന പിൻവലിക്കാൻ പ്രധാനമന്ത്രിയോട് ആവശ്യപ്പെടുമെന്നും ശിവസേന നേതാവ് ഉദ്ധവ് താക്കറെ .യാത്രക്കൂലി വർദ്ധന പാവപ്പെട്ടവർക്ക് താങ്ങാനാവില്ല. മുംബയ് നിവാസികൾ ഏറ്റവുംകൂടുതൽ ആശ്രയിക്കുന്ന ലോക്കൽ ട്രെയിനുകളിൽ സീസൺ ടിക്കറ്റ് നിരക്കുകൾ വർദ്ധിക്കാൻ ഇത് ഇടയാക്കും. നിരക്ക് വർദ്ധന പിൻവലിക്കാൻ കഴിയില്ലെങ്കിൽ കുറയ്‌ക്കുകയെങ്കിലും വേണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെടുമെന്നും ഉദ്ധവ് പറഞ്ഞു.