ടിപി വധക്കേസില്‍ കൂറുമാറിയ ആറു സാക്ഷികള്‍ക്കെതിരേ കേസെടുക്കും

single-img
23 June 2014

tp-big-copyടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ കൂറുമാറിയ ആറു സാക്ഷികള്‍ക്കെതിരേ കേസെടുക്കാന്‍ എരഞ്ഞിപ്പാലം പ്രത്യേകകോടതി നിര്‍ദേശിച്ചു. ഇവര്‍ക്കെതിരേ നിയമനടപടികളുമായി മുന്നോട്ടുപോകാമെന്നും കോടതി വ്യക്തമാക്കി.

ടി.പി. സുമേഷ്, വിജേഷ്, നിധി നാരായണന്‍, നിധേഷ്, അന്‍സിത്, കെ.കെ. സുബിന്‍ എന്നിവര്‍ക്കെതിരേയാണ് നടപടി. മറ്റ് ആറുപേരെ വെറുതെവിട്ടു. തുടര്‍നടപടികള്‍ കോഴിക്കോട് പ്രത്യേക കോടതി സിജെഎം കോടതിയുടെ പരിഗണനയ്ക്കു വിട്ടു. കേസിന്റെ വിചാരണവേളയില്‍ 166 പേരില്‍ 52 പേര്‍ പ്രതികള്‍ക്ക് അനുകൂലമായി മൊഴി നല്കിയിരുന്നു.