സ്വിസ് ബാങ്ക് നിക്ഷേപകരുടെ പട്ടിക പുറത്തുവിടുമെന്ന വാര്‍ത്ത തെറ്റ്; നിക്ഷേപകരുടെ പട്ടിക തയാറാക്കുന്നില്ലെന്ന് സ്വിസ് മന്ത്രാലയം

single-img
23 June 2014

swiss bank01സ്വിസ് ബാങ്കുകളിലെ നിക്ഷേപകരായ ഇന്ത്യക്കാരുടെ പട്ടിക തയാറാക്കുന്നില്ലെന്നും ഇന്ത്യയിലെ പ്രത്യേക അന്വേഷണസംഘം ഇതു സംബന്ധിച്ച് തങ്ങളുമായി ബന്ധപ്പെട്ടിട്ടില്ലെന്നും ന്ന് സ്വിസ് ധനമന്ത്രാലയം വക്താവ് മിഷേല്‍ തോര്‍ അറിയിച്ചു. ഈ വിഷയത്തില്‍ പുതുതായി യാതൊരുവിധ നടപടിക്രമങ്ങളും ആരംഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ മാധ്യമങ്ങളില്‍ നിക്ഷേപകരുടെ പട്ടിക പുറത്തുവിടുമെന്ന പേരില്‍ വന്ന റിപ്പോര്‍ട്ടുകള്‍ ഞെട്ടിച്ചുവെന്നും മിഷേല്‍ തോര്‍ പറഞ്ഞു. അതേസമയം, കള്ളപ്പണ നിക്ഷേപം നടത്തിയവരെ സംബന്ധിച്ച വിവരങ്ങള്‍ ഒരിക്കലും കൈമാറില്ലെന്ന് സ്വിസ് മന്ത്രാലയം പറഞ്ഞിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസം നികുതി വെട്ടിക്കുന്നതിനായി സ്വിസ് ബാങ്കുകളില്‍ പണം നിക്ഷേപിച്ച വ്യക്തികളുടെയും ട്രസ്റ്റുകളുടെയും കമ്പനികളുടെയും സംഘടനകളുടെയുമെല്ലാം പട്ടിക തയാറാക്കിയിട്ടുണെ്ടന്നും നിക്ഷേപകരുടെ വിവരങ്ങള്‍ ഇന്ത്യക്കു കൈമാറുമെന്നു സ്വിസ് സര്‍ക്കാര്‍ അറിയിച്ചതായി ദേശീയമാധ്യമങ്ങളിലടക്കം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.