കമ്പ്യൂട്ടറുകളെ ആക്രമിക്കുന്ന എല്ലാ വൈറസുകള്‍ക്കും പരിഹാരമായി; വരുന്നു ‘നമോ’ ആന്റിവൈറസ്

single-img
23 June 2014

Namoഇന്ത്യന്‍ ഐടി കമ്പനിയായ ഇന്നവേസന്‍ ഒരു പുതിയ ആന്റി വൈറസ് പുറത്തിറക്കിയിരിക്കുന്നു. നമോ ആന്റി വൈറസ്. നരേന്ദ്ര മോദി എന്ന പേരിലെ ആദ്യാക്ഷരങ്ങള്‍ ചേര്‍ത്താല്‍ ലഭിക്കുന്ന ‘നമോ’ എന്ന പേരാണ് സോഫ്റ്റ്‌വേറിന് നല്‍കിയിട്ടുള്ളത്.

ഇന്റര്‍നെറ്റ് ഉപയോഗത്തിന്റെ കാര്യത്തില്‍ ലോകത്ത് മൂന്നാംസ്ഥാനമുള്ള രാജ്യത്ത് നിയമപ്രകാരം ലൈസന്‍സോടുകൂടി ആന്റിവൈറസ് ഉപയോഗിക്കുന്നവര്‍ വെറും 13 ശതമാനം മാത്രമാണ് ഇന്നവേസന്‍ സി ഇ ഒ അഭിഷേക് ഗാഗ്‌നെജ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. 30 ശതമാനം പേര്‍ ഏതെങ്കിലും ട്രയല്‍ വേര്‍ഷനുകളാണ് കമ്പ്യൂട്ടറുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ളത്. അവര്‍ക്കുവേണ്ടിയാണ് സൗജന്യമായുള്ള പരിരക്ഷയുമായി നമോ വരുന്നത്.

എന്നാല്‍ ഇപ്പോള്‍ അടിസ്ഥാന സംരക്ഷണം മാത്രമേ ഇപ്പോഴത്തെ നമോ വേര്‍ഷന്‍ നല്‍കൂ. കൂടുതല്‍ സംരക്ഷണം നല്‍കുന്ന മികച്ച വേര്‍ഷന്‍ താമസിയാതെ പുറത്തിറക്കുമെന്ന് കമ്പനി പറയുന്നു. മാത്രമല്ല, ആപ്പിളിന്റെ മാക് കമ്പ്യൂട്ടറുകള്‍ക്കുള്ള നമോ വേര്‍ഷനും ഉടന്‍തന്നെ രംഗത്തെത്തുമെന്നും ഇപ്പോള്‍ പുറത്തിറക്കിയ നമോ വേര്‍ഷന് പതിവായി അപ്‌ഡേറ്റുകള്‍ ലഭിക്കുമെന്നും അഭിഷേക്പറഞ്ഞു.

ഈ സോഫ്റ്റ്‌വേര്‍ രൂപപ്പെടുത്തിയപ്പോള്‍, ഞങ്ങള്‍ പുതിയ സര്‍ക്കാരിനെ അഭിനന്ദിക്കാന്‍ ആഗ്രഹിച്ചുവെന്നും അതിനാലാണ് ഈ സോഫ്റ്റ് വെയറിന് പ്രധാനമന്ത്രിയുടെ പേര് നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.