തലസ്ഥാനത്ത് ഭൂമാഫിയ പിടിമുറുക്കുന്നു; ഭീഷണിയെ തുടര്‍ന്ന് ബസ്‌ഡ്രൈവര്‍ ആത്മഹത്യചെയ്തു

single-img
23 June 2014

2014623124232സംസ്ഥാന തലസ്ഥാനത്ത് ഭൂമാഫിയ പിടിമുറുക്കുന്നു. ഭൂമാഫിയയുടെ ഭീഷണിയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം പൗഡിക്കോണം പുതുകുന്ന് ലാല്‍സ് കോട്ടേജില്‍ 41 പവയസ്സുള്ള സജിത് ലാല്‍ ആത്മഹത്യ കുറിപ്പ് എഴുതിവെച്ച് ജീവനൊടുക്കി. ഞായറാഴ്ച രാവിലെ 10 മണിയോടെയാണ് സജിത്തിന്റെ മൃതദേഹം തൂങ്ങിമരിച്ച നിലയില്‍ വീടിനുള്ളില്‍ കാണപ്പെട്ടത്.

ഭൂമാഫിയയുടെ നിരന്തര ഭീഷണിയെ തുടര്‍ന്നാണ് സജിത്ത്‌ലാല്‍ ആത്മഹത്യ ചെയ്തതെന്ന് അദ്ദേഹം എഴുതിവെച്ച ആത്മഹത്യ കുറിപ്പില്‍ വ്യക്തമാകുന്നുണ്ട്. തന്റെ ഭാര്യയുടെയും അമ്മയുടെയും പേരില്‍ തലസ്ഥാന നഗരിയിലെ മുക്കോലയ്ക്കലുള്ള 20 സെന്റ് ഭൂമി ഭൂമാഫിയയില്‍ പെട്ട രണ്ടുപേര്‍ക്ക് എഗ്രിമെന്റ് എഴുതി 20 ലക്ഷം രൂപ അഡ്വാന്‍സ് വാങ്ങിയതായി സജിത്ത്‌ലാല്‍ പറയുന്നു. എന്നാല്‍ ചില കാരണങ്ങളാല്‍ വസ്തു കൈമാറ്റം നടക്കാതെ വന്നപ്പോഴാണ് ഇവര്‍ ഭീഷണിയുമായി രംഗത്തു വന്നത്. വാങ്ങിയ കാശ് തിരികെ നല്‍കാമെന്നു പറഞ്ഞെങ്കിലും ഇവര്‍ വഴങ്ങിയില്ലെന്ന് ആത്മഹത്യ കുറിപ്പില്‍ പറയുന്നുണ്ട്.

സമൂഹത്തില്‍ ഉയര്‍ന്ന തലത്തില്‍ പിടിയുള്ള ഇവരുടെ ഭാഗത്തു നിന്നും നരന്തരം വധഭീഷണികളും ശല്യം ചെയ്യലും തുടര്‍ന്നു വന്നതോടെ സജിത്ത് ലാല്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. കഴക്കൂട്ടം പോലീസ് സ്‌റ്റേഷനില്‍ സി.ഐയുടെ സാന്നിദ്ധ്യത്തില്‍ ഒത്തുതീര്‍പ്പ് ചര്‍ച്ച നടത്തുകയും 20 ലക്ഷം രൂപ തിരികെ നല്‍കാന്‍ തീരുമാനമാകുകയും ചെയ്തു. എന്നാല്‍ 20 ലക്ഷം രൂപ തിരികെ നല്‍കിയിട്ടും ഭീഷണി തുടര്‍ന്നു വന്നതായി സജിത്ത്‌ലാല്‍ പറയുന്നു.

2014623124203ഇതിനിടയില്‍ സജിത്ത് ലാലിനെ പ്രതികള്‍ ടിപ്പര്‍ കയറ്റി കൊല്ലാന്‍ ശ്രമിച്ചതായും പറയുന്നുണ്ട്. വളരെ മൃഗീയമായി കൊല്ലപ്പെടുന്നതിനേക്കാള്‍ നല്ലത് ആത്മഹത്യയാണെന്ന് താന്‍ കരുതുവെന്നു പറഞ്ഞാണ് സജിത്ത്‌ലാലിന്റെ ആത്മഹത്യ കുറിപ്പ് അവസാനിക്കുന്നത്.

ഷീബയാണ് മുക്കോലയ്ക്കല്‍ സെന്റ് തോമസ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ഡ്രൈവറായിരുന്ന സജിത്ത് ലാലിന്റെ ഭാര്യ. പട്ടം സെന്റ് മേരിസ് സ്‌കൂളിലെ എട്ട്, ഒന്‍പത് ക്ലാസ് വിദ്യാര്‍ത്ഥികളായ അലക്‌സ് ലാല്‍, അജക്‌സ് ലാല്‍ എന്നിവര്‍ മക്കളാണ്.