ഇന്ത്യാക്കാർക്ക് വിദേശ ബാങ്കുകളിലുള്ള കള്ളപ്പണം സംബന്ധിച്ച് യാതൊരു വിവരവും സർക്കാരിനെ സ്വിറ്റ്സർലണ്ട് അറിയിച്ചിട്ടില്ലെന്ന് കേന്ദ്ര ധനമന്ത്രി

single-img
23 June 2014

arunഇന്ത്യാക്കാർക്ക് വിദേശ ബാങ്കുകളിലുള്ള കള്ളപ്പണം സംബന്ധിച്ച് യാതൊരു വിവരവും സർക്കാരിനെ സ്വിറ്റ്സർലണ്ട് അറിയിച്ചിട്ടില്ലെന്ന് കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി . കള്ളപ്പണം തിരികെ കൊണ്ടുവരുന്നതിനുള്ള സർക്കാരിന്റെ ശ്രമങ്ങളുടെ ഭാഗമായി,​ വിവരങ്ങൾ ലഭ്യമാക്കാൻ ആവശ്യപ്പെട്ട് സ്വിറ്റ്സർലണ്ടിന് ഇന്നു തന്നെ കേന്ദ്രം കത്തെഴുതുമെന്നും മന്ത്രി പറഞ്ഞു.
കള്ളപ്പണ നിക്ഷേപമുള്ളവരുടെ പട്ടിക സ്വിറ്റ്സർലണ്ട് തയ്യാറാക്കിയതായി മാദ്ധ്യമങ്ങളിൽ നിന്നുള്ള അറിവ് മാത്രമേയുള്ളൂ എന്നും മന്ത്രി പറഞ്ഞു .കള്ളപ്പണ നിക്ഷേപമുള്ള ഇന്ത്യാക്കാരുടെ പട്ടിക സ്വിറ്റ്സർലണ്ട് തയ്യാറാക്കിയതായുള്ള വാർത്തകൾക്ക് പിന്നാലെയാണ് ജെയ്റ്റ്‌ലിയുടെ പ്രതികരണം.