തന്റെ ഭൂമിയിടപാട്‌ രേഖകള്‍ മാധ്യമങ്ങള്‍ക്കു നല്‍കിയതില്‍ ദുരൂഹത: ടോം ജോസ്

single-img
23 June 2014

tom-joseമഹാരാഷ്ട്രയിലെ തന്റെ ഭൂമി ഇടപാടു സംബന്ധിച്ച രേഖകള്‍ മാധ്യമങ്ങള്‍ക്കു നല്‍കിയതില്‍ ദുരൂഹതയുണെ്ടന്നു ഐ.എ.എസ് അസോസിയേഷന്‍ പ്രസിഡന്റ് ടോം ജോസ്. ചീഫ് സെക്രട്ടറിയുടെ പേരെടുത്തു പറയാതെ, മാധ്യമങ്ങള്‍ക്കു നല്‍കിയ പത്രക്കുറിപ്പില്‍ ടോം ജോസ് ആരോപിച്ചു.

ബാങ്കില്‍ നിന്ന് 1.23 കോടി രൂപ വായ്പയെടുത്താണു മഹാരാഷ്ട്രയില്‍ താന്‍ 50 ഏക്കര്‍ ഭൂമി വാങ്ങിയതെന്നു ടോം ജോസ് വിശദീകരിച്ചു. തന്റെ കുടുംബക്കാരുള്ള പാലായിലോ കാഞ്ഞിരപ്പള്ളിയിലോ ഭൂമി വാങ്ങി റബര്‍ കൃഷി ചെയ്യാനായിരുന്നു പദ്ധതി. എന്നാല്‍, സുഹൃത്തുക്കളുടെ ഉപദേശാനുസരണമാണു മഹാരാഷ്ട്രയില്‍ ഭൂമി വാങ്ങിയത്.

പിന്നീട് വായ്പ തിരിച്ചടവു കൃത്യമായി നടത്താന്‍ കഴിയാത്ത അവസ്ഥയായി. തുടര്‍ന്നു ഭാര്യാപിതാവ് പി.ജെ. ഡേവിസും കുടുംബസുഹൃത്തായ ഡോ. എ. ജോസും സഹായിച്ചാണ് തുക തിരിച്ചടച്ചത്.

ഇതുസംബന്ധിച്ച എല്ലാ വിവര ങ്ങളും 2010 ല്‍ സര്‍ക്കാരിനു സമര്‍പ്പിച്ച വാര്‍ഷിക രഹസ്യ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരുന്നതായും ടോം ജോസിന്റെ കത്തില്‍ പറയുന്നു.