നരേന്ദ്രമോഡി സര്‍ക്കാരിന്റെ ആദ്യബജറ്റ്‌ ജൂലൈ 11ന്‌?

single-img
23 June 2014

bനരേന്ദ്രമോഡി സര്‍ക്കാരിന്റെ ആദ്യബജറ്റ്‌ ജൂലൈ 11ന്‌ ആയിരിക്കുമെന്ന സൂചന. ബജറ്റ്‌ സമ്മേളനം ജൂലൈ ഏഴിനു തുടങ്ങും. ഇക്കാര്യത്തില്‍ അന്തിമതീരുമാനം ഇന്നുണ്ടാകും. ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌ സിംഗിന്റെ അധ്യക്ഷതയില്‍ ചേരുന്ന പാര്‍ലമെന്ററി കാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ സമിതി ഇന്നു യോഗം ചേര്‍ന്ന്‌ സമ്മേളനത്തിനുളള്ള ഷെഡ്യൂള്‍ രാഷ്‌ട്രപതിക്കു സമര്‍പ്പിക്കും.

 

ഇതുവരെയുള്ള സൂചനകള്‍ അനുസരിച്ച്‌ റെയില്‍ ബജറ്റ്‌ ജൂലൈ ഒന്‍പതിനും സാമ്പത്തിക സര്‍വേ അതിന്റെ അടുത്തദിവസവും ആയിരിക്കും. ഒരുമാസത്തോളം നീളുന്ന സമ്മേളനത്തിന്റെ പ്രധാനആകര്‍ഷണവും നരേന്ദ്രമോഡി സര്‍ക്കാരിന്റെ ആദ്യബജറ്റ്‌ ആയിരിക്കും.