റെയിൽവേ നിരക്ക് ഉയർത്തിയതിനെതിരെ പശ്ചിമ ബംഗാൾ നിയമസഭ ഐകകണ്‌ഠേന പ്രമേയം പാസാക്കി

single-img
23 June 2014

bറെയിൽവേ നിരക്ക് കേന്ദ്ര സർക്കാർ ഉയർത്തിയതിനെതിരെ പശ്ചിമ ബംഗാൾ നിയമസഭ ഐകകണ്‌ഠേന പ്രമേയം പാസാക്കി. നിരക്ക് വർധന ഉടൻ പിൻവലിക്കണമെന്നും പ്രമേയത്തിലൂടെ നിയമസഭ ആവശ്യപ്പെട്ടു. തൃണമൂൽ കോൺഗ്രസ്,​ കോൺഗ്രസ്, എസ്‌.യു.സി.ഐ, സിപിഎം,​ ജി.ജെ.എം എന്നീ കക്ഷികൾ പ്രമേയത്തെ പിന്തുണച്ചു.

 

മുൻപില്ലാത്തവിധം ഏറ്റവും ഉയർന്ന നിരക്ക് വർധന വരുത്തിയ കേന്ദ്ര സർക്കാരിന്റെ നടപടി അപ്രതീക്ഷിതമായിരുന്നുവെന്നും നിരക്ക് വർദ്ധന ഉടൻ പിൻവലിക്കണമെന്നും പ്രമേയം അവതരിപ്പിച്ചു കൊണ്ട് പാർലമെന്ററികാര്യ മന്ത്രി പർഥാ ചാറ്റർജി പറഞ്ഞു.