എയര്‍ ഇന്ത്യക്ക് സ്റ്റാര്‍ അലയന്‍സില്‍ അംഗത്വം സംബന്ധിച്ച തീരുമാനം ഇന്നുണ്ടാകും

single-img
23 June 2014

Air Indiaസ്റ്റാര്‍ അലയന്‍സ് അംഗത്വത്തിനുള്ള ശ്രമങ്ങള്‍ ഏറെ നാളായി നടത്തുന്ന എയര്‍ ഇന്ത്യക്ക് പ്രവേശനം ലഭിക്കുന്ന കാര്യത്തില്‍ തീരുമാനം ഇന്നുണ്ടായേക്കും. ആഗോളതലത്തില്‍ വിവിധ വിമാനകമ്പനികള്‍ ഉള്‍പ്പെടുന്ന സംഘടനയാണ് സ്റ്റാര്‍ അലയന്‍സ്. സ്റ്റാര്‍ അലയന്‍സില്‍ അംഗത്വം കിട്ടിയാല്‍ 1200-ല്‍ അധികം സ്ഥലങ്ങളിലേക്ക് സര്‍വീസ് നടത്തുവാന്‍ എയര്‍ഇന്ത്യക്ക് കഴിയും. 193 രാജ്യങ്ങളിലേക്ക് എയര്‍ഇന്ത്യയുടെ യാത്രക്കാര്‍ക്ക് എത്തുവാന്‍ സാധിക്കുമെന്ന ഗുണവും സ്റ്റാര്‍ അംഗത്വം മൂലം ലഭിക്കും. 26 വിമാനകമ്പനികളാണ് നിലവില്‍ സ്റ്റാര്‍ അലയന്‍സില്‍ അംഗങ്ങളായുള്ളത്. ഇന്ത്യാ- യുഎസ് റൂട്ടിലാണ് എയര്‍ഇന്ത്യക്ക് ഏറ്റവും അധികം യാത്രക്കാരുള്ളത്.