അല്‍ജീരിയ ദക്ഷിണ കൊറിയയെ മുക്കി

single-img
23 June 2014

AlgeriaBIGപോര്‍ട്ടോ അലഗ്രെ: ലോകകപ്പ് ഫുട്ബാള്‍ ഗ്രൂപ്പ് എച്ചില്‍ ദക്ഷിണ കൊറിയയെ 4-2ന് തകര്‍ത്ത് അല്‍ജീരിയ. കളിയുടെ ആദ്യ മിനിറ്റുകളില്‍ കൊറിയന്‍ സംഘം അല്‍ജീരിയന്‍ ഗോള്‍മുഖത്തേക്ക് ആക്രമണം അഴിച്ച് വിട്ടു.  26ാം മിനിറ്റില്‍ തന്നെ ആദ്യ ഗോള്‍ പിറന്നു. ലോങ് പാസില്‍നിന്ന് പെനാല്‍റ്റി ഏരിയയിലൂടെ മുന്നേറിയ ഇസ്ലാം സ്ളിമാനിയുടെ ബൂട്ടിലൂടെയായിരുന്നു അല്‍ജീരിയയുടെ ആദ്യ ഗോള്‍.

രണ്ട് മിനിറ്റുകളുടെ ഇടവേളിയില്‍ റഫിക് ഹലീഷെ കോര്‍ണര്‍ കിക്കില്‍ നിന്നത്തെിയ പന്ത് ഹെഡ്ഡറിലൂടെ വലയിലേക്ക് കയറ്റി രണ്ടാം ഗോള്‍ നേടി.

തുടർന്ന് 38ാം മിനിറ്റില്‍ കൊറിയന്‍ ആത്മവീര്യം തീര്‍ത്തും ചോര്‍ത്തിക്കൊണ്ട് അബ്ദുല്‍ മുഅ്മിന്‍ ജബു മൂന്നാം വട്ടം വലകുലുക്കി. ആദ്യ പകുതിയില്‍ തന്നെ എതിരില്ലാത്ത മൂന്നുഗോളിന് അല്‍ജീരിയ മുന്നലത്തെി ഇതോടെ കൊറിയൻ തിരിച്ച് വരവ് അസാദ്യമായി.

രണ്ടാം പകുതി ഉണര്‍ന്നു പന്തുതട്ടിയ ദക്ഷിണ കൊറിയ 52ാം മിനിറ്റില്‍ ഹ്യൂങ് മിന്‍ സണിലൂടെ ലക്ഷ്യം കണ്ടു.  62ാം മിനിറ്റില്‍ അല്‍ജീരിയന്‍ ലീഡുയര്‍ത്തി യാസിന്‍ ബ്രാഹിമി ടീമിന്‍െറ നാലാം ഗോള്‍ നേടി. തിരിച്ചടി ശക്തമാക്കിയ കൊറിയ കൂ ജാ ചിയിലൂടെ എഴുപത്തിരണ്ടാം മിനിറ്റില്‍ രണ്ടാം ഗോള്‍ നേടി.  ആദ്യ ജയം നേടിയ അല്‍ജീരിയക്ക് മൂന്നു പോയന്‍റായി. 26ന് റഷ്യക്കെതിരെ ജയിച്ചാല്‍ അല്‍ജീരിയക്ക് പ്രീക്വാര്‍ട്ടറില്‍ ഇടം ഉറപ്പിക്കാം.