മകനെതിരെ അമ്മയുടെ പരാതി വ്യാജമോ?അമ്മ കള്ളക്കേസിൽ കുടുക്കിയതെന്ന് മകൾ

single-img
23 June 2014

rapeകേരളത്തെ പിടിച്ച് കുലിക്കിയ വാർത്തയാണു ഇന്നലെ പുറത്ത് വന്നത്.മകൻ ലൈംഗികമായി സ്വന്തം അമ്മയെ പീഡിപ്പിച്ചെന്ന വാർത്ത കേട്ട് കേരളം ഞെട്ടിയിരുന്നു.പക്ഷേ ഇന്ന് കഥയാകെ മാറിയിരിക്കുകയാണു.അമ്മയുടെ അനാശ്യാസത്തെ ചോദ്യം ചെയ്തതിനു അമ്മ വ്യാജപരാതി നൽകുക ആയിരുന്നു എന്നാണു മകൾ പറയുന്നത്

അമ്മയുടെ നടപടികളെ എതിർത്ത്തിനാലാണു ഇത്തരത്തിൽ വ്യാജപരാതി നൽകിയതെന്നും മകൾ പറയുന്നു.മകൻ മദ്യപിച്ചെത്തി പീഡിപ്പിച്ചെന്നാണു അമ്മ സ്റ്റേഷനിൽ നേരിട്ടെത്തി പരാതി നൽകിയത്.തുടർന്ന് 25 കാരനായ മകനെതിരെ പോലീസ് ബലാത്സംഗത്തിനു കേസെടുക്കുക ആയിരുന്നു.ഹോട്ടൽ ജീവനക്കാരനായ പാല ചക്കാമ്പുഴ സ്വദേശിയാണു പരാതിയിൽ ഉൾപ്പെട്ട യുവാവ്

അമ്മയുടെ പരാതിക്കെതിരായ മകൾ രംഗത്ത് എത്തിയതോടെ കേസ് പോലീസ് വിശദമായി അന്വേഷണം നടത്തുന്നുണ്ട്.അറസ്റ്റ് ചെയ്ത പ്രതി റിമാൻഡിലാണു