ഇനി പഞ്ചസാര ഇടാത്ത ചായ കുടിക്കാം:കേന്ദ്രം പഞ്ചസാര ഇറക്കുമതിക്കുള്ള നികുതി കുത്തനെ കൂട്ടുന്നു;പഞ്ചസാര വിലയും കുതിച്ചുയരും

single-img
23 June 2014

tea-460_1008444cറയിൽ ചരക്ക് കൂലി വർധിച്ചതിനു പിന്നാലെ മറ്റൊരു പ്രഹരവുമായി കേന്ദ്രസർക്കാർ.പഞ്ചസാരയുടെ ഇറക്കുമതിക്കുള്ള നികുതി കുത്തനെ ഉയര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. ഇതോടെ പഞ്ചസാര വില കുതിച്ചുയരും. പഞ്ചസാരയുടെ ഇറക്കുമതി നികുതി പതിനഞ്ചില്‍ നിന്ന് നാല്‍പ്പതായി കേന്ദ്രസര്‍ക്കാര്‍ ഉയര്‍ത്താനാണു തീരുമാനം

റാം വിലാസ് പാസ്വാനാണു നികുതി ഉയർത്തുന്നത് മാധ്യമപ്രവർത്തകരെ അറിയിച്ചത്.15 ശതമാനത്തിൽ നിന്ന് 40 ശതമാനത്തിലേക്കാണു നികുതി ഉയർത്തുന്നത്.പഞ്ചസാര മില്ലുടമകളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു പാസ്വാന്റെ പ്രതികരണം