സദ്ദാമിന് വധശിക്ഷ വിധിച്ച ജഡ്ജിയെ ഭീകരര്‍ തൂക്കിലേറ്റി

single-img
23 June 2014

Scott_Nelson_AFP_Gettyഇറാഖ് മുന്‍ പ്രസിഡന്‍റ് സദ്ദാം ഹുസൈന് വധശിക്ഷ വിധിച്ച ജഡ്ജിയെ ഭീകരര്‍ തൂക്കിലേറ്റി. ഇറാഖിലെ വടക്കന്‍ പ്രവിശ്യ പിടിച്ചെടുക്കാനുള്ള പോരാട്ടത്തിനിടെയാണ് ജഡ്ജി റൌഫ് റഷീദ് അബ്ദ് അല്‍ റഹ്മാനെ ഭീകരര്‍ തൂക്കിലേറ്റിയത്.

ജഡ്ജിയെ കഴിഞ്ഞയാഴ്ച തീവ്രവാദികള്‍ തട്ടിക്കൊണ്ടപോയെന്ന വാര്‍ത്തകള്‍ ഇറാഖ് സര്‍ക്കാര്‍ നിഷേധിച്ചിരുന്നില്ല. 

ജൂണ്‍ 16 ന് വിമതരുടെ പിടിയിലായ ജഡ്ജിയെ രണ്ടു ദിവസം മുന്‍പ് തൂക്കിലേറ്റിയെന്നാണു കരുതുന്നത്.