വിഖ്യാത ഹിന്ദി കവി കേദാര്‍നാഥ് സിങ്ങിന് ജ്ഞാനപീഠം

single-img
22 June 2014

hവിഖ്യാത ഹിന്ദി കവി കേദാര്‍നാഥ് സിങ്ങിന് സാഹിത്യരംഗത്തെ വിശിഷ്ട പുരസ്‌കാരമായ ജ്ഞാനപീഠം. 2013-ലെ പുരസ്‌കാരത്തിനാണ് എണ്‍പതുകാരനായ അദ്ദേഹത്തെ ശുപാര്‍ശ ചെയ്തത്. ജ്ഞാനപീഠം ലഭിക്കുന്ന പത്താമത്തെ ഹിന്ദി സാഹിത്യകാരനാണ് കേദാര്‍നാഥ് സിങ്.
1989-ല്‍ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡും കേദാര്‍നാഥ് സിങ്ങിന് ലഭിച്ചിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ ബാലിയ ജില്ലയില്‍പ്പെട്ട ചാക്യ സ്വദേശിയാണ് അദ്ദേഹം. ഡല്‍ഹി ജവാഹര്‍ലാല്‍ നെഹ്രു സര്‍വകലാശാലയില്‍ ദീര്‍ഘകാലം ഹിന്ദി അധ്യാപകനായിരുന്ന അദ്ദേഹം വകുപ്പ് മേധാവിയായാണ് വിരമിച്ചത്. 11 ലക്ഷം രൂപയും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം