ഗുജറാത്ത് മുഖ്യമന്ത്രി നൂറു കോടിയുടെ വിമാനം വാങ്ങുന്നു

single-img
22 June 2014

anandibenഗുജറാത്ത് മുഖ്യമന്ത്രി ആനന്ദിബെന്‍ പട്ടേലിനായി ഗുജറാത്ത് സർക്കാർ പുതിയ വിമാനം വാങ്ങുന്നു.വിമാനം വാങ്ങുന്നതിനായി നൂറു കോടി  രൂപ സർക്കാർ ചിലവാക്കും.നിലവിലുള്ള വിമാനത്തിന്റെ കാലാവധി 2014 ഡിസംബറിൽ കഴിയുന്നതിനായാണു പുതിയ വിമാനം വാങ്ങുന്നത്

നിലവിലെ വിമാനം വാങ്ങിയ നടപടിക്രമങ്ങൾക്ക് സിഎജിയിൽ നിന്ന് ഗുജറാത്ത് സർക്കാരിനു ഏറെ പഴി കേൾക്കേണ്ടി വന്നിട്ടുണ്ട്.മികച്ച സുരക്ഷാ നിലവാരമുള്ള വിമാനമാകും നൂറു കോടി രൂപയ്ക്ക് ഗുജറാത്ത് സർക്കാർ വാങ്ങുക.നിലവിൽ 19 കോടി രൂപയുടെ വിമാനമാണു ഗുജറാത്ത് മുഖ്യമന്ത്രിയുടെ കൈവശമുള്ളത്.ആഗോള ടെൻഡർ വിളിച്ചാകും പുതിയ വിമാനം വാങ്ങുക.