കോസ്റ്റാറിക്ക ഇറ്റലിയെ അട്ടിമറിച്ചു

single-img
21 June 2014

Coastaricaകോസ്റ്റാറിക്ക ഇറ്റലിയേയും അട്ടിമറിച്ചു. എതിരില്ലാത്ത ഒരുഗോളിനാണ് കോസ്റ്റാറിക്ക അസൂറികളെ മറികടന്നത്. 44-ാം മിനിറ്റില്‍ ബ്രയാന്‍ റിയൂസാണ് കോസ്റ്റാറിക്കായി വലകുലുക്കിയത്. ജയത്തോടെ കോസ്റ്റാറിക്ക ഗ്രൂപ്പ് ഡിയില്‍ നിന്ന് പ്രീക്വാര്‍ട്ടറിലെത്തുന്ന ആദ്യടീമായി. 1990ല്‍ അരങ്ങേറ്റ ലോകകപ്പില്‍ പ്രീക്വാര്‍ട്ടറില്‍ കടന്നതിനുശേഷം ആദ്യമായാണവര്‍ രണ്ടാംറൗണ്ടിലെത്തുന്നത്.

ഇറ്റലിയുടെ തോല്‍വിയോടെ ഇംഗ്ലണ്ട് ലോകകപ്പില്‍ നിന്നും പുറത്തായി. ഗ്രൂപ്പ് ഡിയില്‍ നാലു ടീമുകളും രണ്ടുകളികള്‍ വീതം പൂര്‍ത്തിയാക്കി. ഇതില്‍ ആറുപോയിന്റുള്ള കോസ്റ്റാറിക്ക പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചു. ബാക്കിയുള്ള ഒരു സ്ഥാനത്തിനായി പോരാടുക ഇറ്റലിയും ഉറുഗ്വെയുമാണ്. ഇരുടീമുകള്‍ക്കും മൂന്നുപോയിന്റ് വീതമാണുള്ളത്. ഇതോടെ 24ന് നടക്കുന്ന ഇറ്റലി-ഉറുഗ്വെ മത്സരം നിര്‍ണായകമായി. ഈ മത്സരത്തില്‍ സമനില പിടിച്ചാലും ഗോള്‍ശരാശരിയുടെ പിന്‍ബലത്തില്‍ അസൂറികള്‍ക്കു രണ്ടാംസ്ഥാനക്കാരായി പ്രീക്വാര്‍ട്ടറിലേക്ക് മുന്നേറാം. ഉറുഗ്വെയ്ക്കാവട്ടെ ജയം അനിവാര്യമാണ്.