ആരും മോശമല്ല; വി.എസിന്റെ ഔദ്യോഗിക വസതി മോടിപിടിപ്പിച്ചത് 68.85 ലക്ഷത്തിന്

single-img
21 June 2014

IN03_ACHUTHANANDAN_21248fപ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്റെ ഔദ്യോഗിക വസതി മോടി പിടിപ്പിക്കുന്നതിനും അറ്റകുറ്റപ്പണികള്‍ക്കുമായി ആകെ 68.85 ലക്ഷം രൂപ ചെലവഴിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ അറിയിച്ചു.

ഫര്‍ണിച്ചര്‍ അറ്റകുറ്റപ്പണിക്കും പോളിഷ് ചെയ്യാനുമായി 1.62 ലക്ഷം രൂപയും കര്‍ട്ടന്‍ ഫിറ്റിംഗ്‌സിനായി 1.39 ലക്ഷം രൂപയും ചെലവാക്കി. അറ്റകുറ്റപ്പണികളില്‍ സിവില്‍ ഇനത്തില്‍ 48.52 ലക്ഷവും ഇലക്ട്രിക്കല്‍ ഇനത്തില്‍ 17.30 ലക്ഷവും ചെലവായി. ഫോണ്‍ ചാര്‍ജിനത്തില്‍ ഏപ്രില്‍ 30 വരെ 4.16 ലക്ഷം രൂപ ചെലവായി. (ഓഫീസ്-2.57 ലക്ഷം, വസതി-1.38 ലക്ഷം, മൊബൈല്‍ ഫോണ്‍-21,456 രൂപ). അതിഥി സല്‍ക്കാരത്തിനായി 73,414 രൂപയും യാത്രാബത്ത ഇനത്തില്‍ 3.22 ലക്ഷം രൂപയും ചെലവായി. ഔദ്യോഗിക വസതിയില്‍ സാധന സാമഗ്രികള്‍ വാങ്ങുന്നതിനായി ആകെ 10.24 ലക്ഷം രൂപയും ചെലവായതായി അദ്ദേഹം പറഞ്ഞു.