ടി.പി.ചന്ദ്രശേഖരൻ വധക്കേസ് : ജയിലിൽ ഫോൺ വിളിച്ചതുമായി ബന്ധപ്പെട്ട കേസിൽ നാലു പേരെ കൂടി പ്രതി ചേർത്തു

single-img
21 June 2014

tpടി.പി.ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾ ജയിലിൽ ഫോൺ വിളിച്ചതുമായി ബന്ധപ്പെട്ട കേസിൽ നാലു പേരെ കൂടി പ്രതി ചേർത്തു. കേസിൽ ശിക്ഷിക്കപ്പെട്ട സി.പി.എം പ്രാദേശിക നേതാക്കളായ പി.കെ.കുഞ്ഞനന്തൻ,​ കെ.സി.രാമചന്ദ്രൻ,​ കൊലയാളി സംഘാംഗം അണ്ണൻ സിജിത്ത്,​ എം.സി.അനൂപ് എന്നിവരെയാണ് പ്രതി ചേർത്തത്.ഫോൺ വിളിയുമായി ബന്ധപ്പെട്ട കേസിൽ നേരത്തെ 14 പേരെ പ്രതികളാക്കിയിരുന്നു. നാലു പേരെ കൂടി ചേർത്തതോടെ പ്രതികളുടെ എണ്ണം 18 ആയി.