സോളാര്‍ തട്ടിപ്പു കേസുകള്‍ക്ക് പ്രത്യേക കോടതി വേണമെന്ന ആവശ്യവുമായി സരിത ഹൈക്കോടതിയിലേയ്ക്ക്

single-img
21 June 2014

saritha-story_350_050314090134സോളാറുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ വിവിധ കോടതികളില്‍ കേസുണ്‌ടെന്നും എല്ലായിടത്തും ഹാജരാകാന്‍ കഴിയുന്നില്ലെന്നും അതിനാല്‍ സോളാര്‍ തട്ടിപ്പ് കേസുകള്‍ പരിഗണിക്കാന്‍ പ്രത്യേക കോടതി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി സരിത എസ്.നായര്‍ ഹൈക്കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചു. അടുത്തയാഴ്ച ഇതു സംബന്ധിച്ച ഹര്‍ജി സരിത ഹൈക്കോടതിയില്‍ സമര്‍പ്പിക്കും.

പ്രത്യേക കോടതി അനുവദിക്കുന്നില്ലെങ്കില്‍ കേസ് പരിഗണിക്കുന്ന ഏതെങ്കിലും ഒരു കോടതിയിലേക്ക് കേസുകള്‍ മാറ്റണമെന്നും ആവശ്യപ്പെടുമെന്നും സൂചനയുണ്ട്. നിയമസഭാ സമ്മേളനം നടക്കുന്നതിനാല്‍ സരിത വീണ്ടും ആരോപണങ്ങളുമായി രംഗത്തെത്തുന്നത് തടയാന്‍ സരിതയെ നിരീക്ഷിക്കാന്‍ പോലീസിന് ഉന്നത കേന്ദ്രങ്ങളില്‍ നിന്ന് നിര്‍ദ്ദേശം ലഭിച്ചതായും റിപ്പോര്‍ട്ടുണ്ട്.