ഇ-വാര്‍ത്ത റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഒടുവില്‍ സ്റ്റാര്‍ലിന്‍ ജോര്‍ജ്ജിന് നമ്പര്‍ മോക്ഷം കിട്ടി; തിരുവനന്തപുരം ആര്‍.ടി.ഒയുടെ പുതിയ നമ്പര്‍ 8547639001

single-img
21 June 2014

MVDകഴിഞ്ഞ ദിവസം ഇ-വാര്‍ത്ത പ്രസിദ്ധീകരിച്ച ‘കേരളമോട്ടോര്‍ വെഹിക്കിളിന്റെ വെബ്‌സൈറ്റില്‍ കാണുന്ന തിരുവനന്തപുരം ആര്‍.ടി.ഒയുടെ നമ്പരില്‍ വിളിക്കരുത്; ആ നമ്പര്‍ ഒരു പാവം കോഴിക്കോട്കാരന്റേതാണ്’ എന്ന റിപ്പോര്‍ട്ടിന്‍ മേല്‍ തിരുവനന്തപുരം റീജീയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസിലെ നമ്പര്‍ മാറ്റാന്‍ അധികൃതര്‍ നടപടികള്‍ സ്വീകരിച്ചു.

ഓഫീസിലെ പുതിയ മൊബൈല്‍ നമ്പര്‍: 8547639001

ഇതിനുമുമ്പ് കൊടുത്തിരുന്ന നമ്പര്‍ കോഴിക്കോടുള്ള സ്റ്റാര്‍ലിന്‍ ജോര്‍ജ്ജ് എന്ന യുവാവിന്റേതാണെന്ന് ഇ-വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു. ദിവസവും നൂറുകണക്കിനാള്‍ക്കാരാണ് വാഹനസംബന്ധമായ ഓരോ ആവശ്യവും ഉന്നയിച്ച് സ്റ്റര്‍ലിനെ വിളിച്ചിരുന്നത്. പക്ഷേ സ്റ്റാര്‍ലിനും അറിയില്ല തന്റെ നമ്പര്‍ എങ്ങനെയാണ് തിരുവനന്തപുരം ആര്‍.ടി. ഓഫീസിന്റെ നമ്പരായതെന്ന്. മൂന്ന് വര്‍ഷം മുമ്പ് തന്റെ സഹോദരന്റെ പേരിലെടുത്ത നമ്പരാണ് ഇതെന്നും സ്റ്റാര്‍ലിന്‍ ഇ-വാര്‍ത്തയോട് പറഞ്ഞിരുന്നു.