പിണറായിയെ തിരുത്തി പി.രാജീവ്

single-img
21 June 2014

P Rajeevകണ്ണൂരില്‍ ഡിവൈഎഫ്‌ഐ സംഘടിപ്പിച്ച പരിപാടിയില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെതിരെ പി.രാജീവ് എം.പിയുടെ പരോക്ഷ വിമര്‍ശനം. പ്രസ്താവനകളില്‍ വാക്കുകളുടെ തെരഞ്ഞെടുക്കല്‍ പ്രധാനമെന്ന് പി.രാജീവ് പറഞ്ഞു. തെറ്റായ വാക്ക് ഉപയോഗിച്ചാല്‍ അത് സൃഷ്ടിക്കുന്ന ആഘാതം വളരെ കാലത്തേയ്ക്ക് നീണ്ടു നില്‍ക്കുമെന്നും വാക്കുകളുടെ ഉപയോഗത്തില്‍ സൂക്ഷ്മമായ പൊളിച്ചെഴുത്ത് ആവശ്യമാണെന്നും അദ്ദേഹം സൂചിപ്പിച്ചു.