മുഖ്യമന്ത്രി ഇടപെട്ടുള്ള ഏതു തീരുമാനത്തിനും പിന്തുണയെന്ന് ഐ.എ.എസ് അസോസിയേഷന്‍

single-img
21 June 2014

Oommen chandy-5ഐ.എ.എസുകാര്‍ക്കിടയിലെ പരാതികള്‍ പരിഹരിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നടത്തുന്ന ഏതു തീരുമാന ത്തിനും പൂര്‍ണ പിന്തുണ നല്‍കുമെന്ന് ഐഎഎസ് അസോസിയേഷന്‍. എട്ട് ഉദ്യോഗസ്ഥര്‍ ഐഎഎസ് അസോസിയേഷനു നല്‍കിയ പരാതികള്‍ മുഖ്യമന്ത്രിക്കു കൈമാറിയിട്ടുണ്ട്. മുഖ്യമന്ത്രിയുമായുള്ള വിശദമായ ചര്‍ച്ച അടുത്ത ദിവസം മാത്രമേ നടക്കുകയുള്ളു.

പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മുന്‍ കേന്ദ്ര കാബിനറ്റ് സെക്രട്ടറിയും സംസ്ഥാന ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷനുമായ കെ.എം. ചന്ദ്രശേഖറിനെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയെങ്കിലും ഇക്കാര്യത്തില്‍ മുഖ്യമന്ത്രി നേരിട്ടുതന്നെ ഇടപെടണമെന്ന ഐഎഎസ് അസോസിയേഷന്റെ ആവശ്യത്തെത്തുടര്‍ന്നു പരാതിയില്‍ പരിഹാരമുണ്ടാക്കാമെന്നു സര്‍ക്കാര്‍ അറിയിക്കുകയായിരുന്നു. മേയ് 26നു മുഖ്യമന്ത്രിക്കു സമര്‍പ്പിച്ച നിവേദനം സജീവ പരിഗണനയിലാണെന്ന മറുപടി സര്‍ക്കാരില്‍ നിന്നു ലഭിച്ചിട്ടുണ്ട്. അംഗങ്ങള്‍ ഉന്നയിച്ച പരാതികള്‍ അര്‍ഹമായ ഗൗരവത്തോടെയാണു സര്‍ക്കാര്‍ പരിഗണിക്കുന്നതെന്നും ഐഎഎസ് അസോസിയേഷന്‍ അറിയിച്ചു.