ബിജെപിയുടെ ഇരട്ടമുഖം തെളിഞ്ഞെന്ന് മുഖ്യമന്ത്രി

single-img
21 June 2014

oommen chandyപ്രധാനമന്ത്രി സൂചിപ്പിച്ച കടുത്ത നടപടികള്‍ക്ക് കുത്തനെയുള്ള റെയില്‍വെ നിരക്ക് വര്‍ധനയിലൂടെ എന്‍ഡിഎ സര്‍ക്കാര്‍ തുടക്കം കുറിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. എല്ലാ നിരക്കു വര്‍ധനകളെയും പ്രതിപക്ഷത്തിരുന്ന് എതിര്‍ത്ത ബിജെപി ഇപ്പോള്‍ ഇരട്ടമുഖമാണു തങ്ങള്‍ക്കുള്ളതെന്ന് തെളിയിച്ചിരിക്കുകയാണ്. തെരഞ്ഞെടുപ്പിനു മുമ്പുണ്ടായിരുന്നതില്‍ നിന്ന് കടകവിരുദ്ധമായ നിലപാടുകളാണ് ഭരണത്തിലെത്തിയപ്പോള്‍ ബിജെപി സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.