ഡല്‍ഹിയില്‍ സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ കുതിരക്കച്ചവടം നടത്തില്ലെന്ന് ബി.ജെ.പി

single-img
21 June 2014

bjpഡല്‍ഹിയില്‍ സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ കൂറുമാറ്റ രാഷ്ട്രീയമോ കുതിരക്കച്ചവടമോ നടത്തില്ലെന്ന് ബി.ജെ.പി.ബി.ജെ.പി. ഡല്‍ഹിയില്‍ സര്‍ക്കാര്‍ രൂപവത്കരിക്കുമെന്ന അഭ്യൂഹം ശക്തമാണ്. 70 അംഗ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ 31 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരുന്നു ബി.ജെ.പി.

 

എന്നാല്‍, കേവലഭൂരിപക്ഷമില്ലാഞ്ഞതിനാല്‍ സര്‍ക്കാര്‍ രൂപവത്കരിക്കാനായില്ല. 28 സീറ്റ് നേടിയ ആം ആദ്മി പാര്‍ട്ടി (എ.എ.പി.) കോണ്‍ഗ്രസ്സിന്റെ പിന്തുണയോടെ 49 ദിവസം ഭരിച്ചശേഷം രാജിവെച്ചു.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഡല്‍ഹിയിലെ ഏഴ് സീറ്റിലും ബി.ജെ.പി. ജയിച്ചതോടെയാണ് അവര്‍ സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപവത്കരിക്കുമെന്ന അഭ്യൂഹം ശക്തമായത്. . പാര്‍ട്ടിനിലപാട് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി നേരത്തേ അറിയിച്ചതാണെന്ന് ബി.ജെ.പി. വക്താവ് മുഖ്താര്‍ അബ്ബാസ് നഖ്വി പറഞ്ഞു.