കൊല്ലം തുളസി നായകനാകുന്ന “വാരഫലം” ജൂണ്‍ 22ന്

single-img
21 June 2014

kollam thulasi posterമലയാളത്തിന്റെ പ്രിയനടന്‍ കൊല്ലം തുളസി നായകനാകുന്ന “വാരഫലം” എന്ന ഹ്രസ്വ ചിത്രത്തിന്റെ സൗജന്യ പ്രദര്‍ശനം ജൂണ്‍ 22 ഞായറാഴ്ച രാവിലെ 9 മണിക്ക് തിരുവനന്തപുരം കലാഭവന്‍ തിയേറ്ററില്‍ നടക്കുന്നതാണ്. “സിനിമാജിക്” എന്ന സിനിമാപ്രേമികളായ ചെറുപ്പക്കാരുടെ കൂട്ടായ്മയാണ് 24 മിനിട്ട് ദൈര്‍ഘ്യമുള്ള ഈ ചിത്രം ഒരുക്കിയിരിക്കുന്നത്.

 

പതിവ് വില്ലന്‍ വേഷങ്ങളില്‍ നിന്നും വ്യത്യസ്തമായി വാരഫല വിശ്വാസിയായ ഒരു കുടുംബസ്ഥന്റെ വേഷമാണ് കൊല്ലം തുളസി ഇതില്‍ അവതരിപ്പിക്കുന്നത്.

 

വാരികകളില്‍ വരുന്ന വാരഫല പംക്തി സ്ഥിരമായി വായിച്ച് അതനുസരിച്ച് ജീവിക്കുന്ന ഒരു മധ്യവയസ്‌കന്റെ നര്‍മ്മം നിറഞ്ഞ കഥയാണ് ഈ ചിത്രം പറയുന്നത്. കൊല്ലം തുളസിയോടൊപ്പം ബീനാ സുനില്‍, വൈശാഖ് ചന്ദ്രന്‍ തുടങ്ങിയവരും അഭിനയിക്കുന്നു.

 

പ്രവീണ്‍ മോഹന്‍ സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് മഹേഷ് ഗോപാല്‍. ഛായാഗ്രഹണം വിഷ്ണു മഹേന്ദ്രന്‍. സംഗീതം: പി.എസ്. ജയഹരി, നേരത്തെ 2011 ല്‍ “ഇനിയുമൊരു മഴയായി” എന്ന ഹ്രസ്വചിത്രം ഇതേ കൂട്ടായ്മയില്‍ നിന്നും പുറത്ത് വന്നിരുന്നു.cast and crew