ഇറാക്കിൽ കുടുങ്ങിയ 16 ഇന്ത്യക്കാരെ ഒഴിപ്പിച്ചു

single-img
21 June 2014

iraqആഭ്യന്തര യുദ്ധം നടക്കുന്ന ഇറാക്കിൽ കുടുങ്ങിയ 16 ഇന്ത്യക്കാരെ ഒഴിപ്പിച്ചു. മൊസൂളിൽ ഐ.എസ്.ഐ.എൽ തീവ്രവാദികൾ പിടിച്ചുകൊണ്ടു പോയ 40 ഇന്ത്യക്കാരിൽ ഒരാൾ രക്ഷപ്പെട്ടതായും വിവരമുണ്ട്. രക്ഷപ്പെട്ടയാൾ ബാഗ്​ദാദിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ടു.

 

ഇറാക്കിലെ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനും ഇന്ത്യ നടത്തുന്ന രക്ഷാപ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നതിനും ഡൽഹിയിൽ ചേർന്ന ഉന്നതതല യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ധ്യക്ഷത വഹിച്ചു.