ഇടുക്കി ഡാമില്‍ 1.16 അടി ജലംകൂടി

single-img
21 June 2014

T_IdukkiArchDAMഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്നുതുടങ്ങി. ഇന്നലെ രാവിലെ ഏഴിന് അവസാനിച്ച 24 മണിക്കൂറില്‍ 1.16 അടി ജലമാണ് അണക്കെട്ടില്‍ ഉയര്‍ന്നത്. ഇന്നലെ രാവിലെ ഏഴിന് 2309.16 അടിയായിരുന്നു ജലനിരപ്പ്. എന്നാല്‍ കഴിഞ്ഞവര്‍ഷത്തേക്കാള്‍ 8.62 അടി ജലം കുറവാണ്. പദ്ധതി പ്രദേശത്ത് ഇന്നലെ 61.80 മില്ലിമീറ്റര്‍ മഴ ലഭിച്ചു. വൈദ്യുതി ഉത്പാദിപ്പിക്കാവുന്ന ജലത്തിന്റെ 16.04 ശതമാനമാണ് അണക്കെട്ടിലുള്ളത്.