പ്രധാനമന്ത്രി സൂചിപ്പിച്ച കടുത്ത നടപടികള്‍ക്ക് റെയില്‍വേ നിരക്കു വര്‍ധനയിലൂടെ തുടക്കംകുറിച്ചതായി മുഖ്യമന്ത്രി

single-img
21 June 2014

omenപ്രധാനമന്ത്രി സൂചിപ്പിച്ച കടുത്ത നടപടികള്‍ക്ക് റെയില്‍വേ നിരക്കു വര്‍ധനയിലൂടെ എന്‍ഡിഎ സര്‍ക്കാര്‍ തുടക്കംകുറിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. എല്ലാ നിരക്കു വര്‍ധനയെയും പ്രതിപക്ഷത്തിരുന്ന് എതിര്‍ത്ത ബിജെപി ഇപ്പോള്‍ തങ്ങളുടെ ഇരട്ട മുഖം തെളിയിച്ചിരിക്കുകയാണെന്നും തെരഞ്ഞെടുപ്പിനു മുന്‍പുണ്ടായിരുന്നതില്‍നിന്നു കടകവിരുദ്ധമായ നിലപാടാണു ഭരണത്തിലെത്തിയപ്പോള്‍ സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.