മുഹമ്മദ് അഷ്‌റഫുളിനെ എട്ട് വര്‍ഷത്തേക്ക് ക്രിക്കറ്റില്‍ നിന്ന് വിലക്കി

single-img
21 June 2014

aബംഗ്ലാദേശ് ക്രിക്കറ്റ് ടീം മുന്‍ നായകന്‍ മുഹമ്മദ് അഷ്‌റഫുളിനെ എട്ട് വര്‍ഷത്തേക്ക് ക്രിക്കറ്റില്‍ നിന്ന് വിലക്കി.ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില് അഷ്‌റഫുള്‍ ഒത്തുകളിച്ചതായി തെളിഞ്ഞതിനെത്തുടര്‍ന്നാണ് നടപടി.

 

അന്വേഷണം പൂര്‍ത്തിയായി റിപ്പോര്‍ട്ട് കിട്ടുംവരെ അഷ്‌റഫുളിന് ക്രിക്കറ്റിന്റെ ഒരു മേഖലയിലും പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് അധ്യക്ഷന്‍ നസിമുള്‍ ഹസന്‍ അറിയിച്ചു.അഷ്‌റഫുള്‍ 2007-2009 കാലയളവില്‍ ടീമിന്റെ നായകനായിരുന്നു.