ഉത്തര്‍പ്രദേശില്‍ വീണ്ടും സാമുദായികസംഘര്‍ഷം

single-img
21 June 2014

meഉത്തര്‍പ്രദേശില്‍ വീണ്ടും സാമുദായികസംഘര്‍ഷം. മീററ്റില്‍ വ്യാഴാഴ്ച രാത്രി ഇരുവിഭാഗങ്ങള്‍തമ്മിലുണ്ടായ ഏറ്റുമുട്ടല്‍ പോലീസ് വെടിവെപ്പില്‍ കലാശിച്ചു. സ്ത്രീയടക്കം രണ്ടുപേര്‍ക്ക് പരിക്കേറ്റു. എന്നാല്‍ 12 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും പോലീസ് അത് മറച്ചുവെക്കുകയാണെന്നും നാട്ടുകാര്‍ പറയുന്നു.ഒരു വിഭാഗത്തിന്റെ ആരാധനാലയത്തില്‍ ഉച്ചഭാഷിണി ഉപയോഗിക്കുന്നതു സംബന്ധിച്ച തര്‍ക്കമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. തുടര്‍ന്ന് ശക്തമായ കല്ലേറുണ്ടായി.
പോലീസ് എത്തിയാണ് കൂടുതല്‍ അനിഷ്ടസംഭവങ്ങള്‍ തടഞ്ഞത്. പ്രദേശത്ത് കാവല്‍ ഏര്‍പ്പെടുത്തി.
ലഖ്‌നൗവില്‍ വ്യാഴാഴ്ച വൈകുന്നേരമുണ്ടായ സംഘര്‍ഷാവസ്ഥയും തുടരുകയാണ്. ഇറാഖിലെ പ്രശ്‌നങ്ങളുടെ പേരില്‍ ഒരുവിഭാഗം പ്രാര്‍ഥന നടത്തിയതാണ് ഇവിടെ വിഭാഗീയ സംഘര്‍ഷത്തിലേക്ക് നയിച്ചത്.