നെടുമ്പാശ്ശേരിയിൽ വൻ സ്വർണ്ണവേട്ട;ഒരു കോടിരൂപയുടെ സ്വർണ്ണം മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച മൂന്ന് പേർ പിടിയിൽ

single-img
21 June 2014

gold-bars4നെടുമ്പാശ്ശേരിയിൽ കസ്റ്റംസിന്റെ വൻ സ്വർണ്ണവേട്ട.മലദ്വാരത്തിൽ സ്വർണ്ണം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച മൂന്ന് പേരെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് പോലീസ് പിടികൂടി.ദുബായിൽ നിന്നുള്ള സ്പൈസ് ജെറ്റിൽ എത്തിയവരാണു കസ്റ്റംസിന്റെ പിടിയിലായ  മലപ്പുറം സ്വദേശികൾ.രണ്ടര കിലോ സ്വർണ്ണം ഇവരിൽ നിന്ന് പിടികൂടി

116 ഗ്രാം പീതമുള്ള ഏഴ് സ്വർണ്ണ ബിസ്ക്കറ്റുകൾ വീതം ഇവർ മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിക്കുകയായിരുന്നു.സമീപകാലത്തെ ഏറ്റവും വലിയ സ്വർണ്ണവേട്ടയാണു ഇത്.

ഹാൻഡ് മെറ്റൽ ഡിറ്റക്ടർ കൊണ്ടുള്ള പരിശോധനയിലാണു സ്വർണ്ണം പിടികൂടിയത്