സൗദിയില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചു

single-img
21 June 2014

saudi_pillars_abdullahറംസാനോട് അനുബന്ധിച്ച് സൗദിയിലെ ജയിലുകളില്‍ കഴിയുന്നവര്‍ക്ക് പൊതുമാപ്പ് പ്രഖ്യാപിച്ചു. സൗദി ഭരണാധികാരി അബ്ദുള്ള രാജാവാണു പൊതുമാപ്പ് പ്രഖ്യാപിച്ചത്.വിസാ നിയമ ലംഘനമടക്കമുള്ള വിവിധ കേസുകളില്‍ പെട്ട് തടവില്‍ കഴിയുന്ന നിരവധി മലയാളി തടവുകാര്‍ പൊതുമാപ്പിനെ പ്രതീക്ഷയോടെയാണ് കാണുന്നത്.

പൊതുമാപ്പ്‌ ലഭിക്കുന്നതോടെ പിഴ, തടവ്‌, മറ്റ്‌ ശിക്ഷകള്‍ എന്നിവയില്‍ നിന്ന്‌ വിദേശ തൊഴിലാളികള്‍ ഒഴിവാകും. ഈ പൊതുമാപ്പ്‌ കൊണ്ട്‌ പ്രധാനമായും മലയാളികളായ തൊഴിലാളികള്‍ക്കാണ്‌ പ്രയോജനം ഉണ്ടാവുക.

സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഒരു പോലെ പൊതുമാപ്പിന്റെ പ്രയോജനം ലഭിക്കും. രാജ്യ സുരക്ഷയ്ക്ക് ഭീഷണിയായ ഗുരുതര കുറ്റകൃത്യങ്ങളില്‍പെട്ടവര്‍ ഈ ആനുകൂല്യത്തിന്റെ പരിധിയില്‍ വരില്ലെന്ന് സൗദി ജയില്‍ വൃത്തങ്ങള്‍ അറിയിച്ചു

പൊതുമാപ്പ്‌ നല്‍കുന്ന സമയത്ത്‌ ഇത്‌ പരമാവധി ഉപയോഗപ്പെടുത്തി വേണ്ടത്ര രേഖകള്‍ സംഘടിപ്പിക്കുകയോ രാജ്യം വിട്ടുപോവുകയോ ചെയ്യണമെന്ന്‌ സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്‌.