മന്ത്രിമാരുടെ വാഹനങ്ങള്‍ വാങ്ങാന്‍ ചെലവായത് 3.08 കോടി; മൂന്നര വര്‍ഷത്തിനുള്ളില്‍ വാങ്ങിയത് 21 ഇന്നോവയും മൂന്നു ടൊയോട്ട ആള്‍ട്ടിസും

single-img
20 June 2014

keraയു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 3.08 കോടി രൂപ മന്ത്രിമാര്‍ക്കു വാഹനം വാങ്ങിയ വകയില്‍ ചെലവാക്കിയിട്ടുണെ്ടന്നു കെ.കെ. ജയചന്ദ്രനെ മുഖ്യമന്ത്രി അറിയിച്ചു. മൂന്നര വര്‍ഷത്തിനുള്ളില്‍ 21 ഇന്നോവ കാറുകളും, മൂന്നു ടൊയോട്ട ആള്‍ട്ടിസ് കാറുകളുമാണു വാങ്ങിയത്.

മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, വി.കെ.ഇബ്രാഹിംകുഞ്ഞ്, പി.കെ. അബ്ദുറബ് എന്നിവര്‍ക്കാണു ടൊയോട്ട ആള്‍ട്ടീസ് വാങ്ങിയത്. മന്ത്രി ഇബ്രാഹിം കുഞ്ഞിന് ആള്‍ട്ടിസിനു പുറമെ ഇന്നോവയും വാങ്ങിയിട്ടുണ്ട്.

മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനു രണ്ട് ഇന്നോവ വാങ്ങിയിരുന്നുവെങ്കിലും ഒന്നു മാത്രമേ ഉപയോഗിക്കുന്നുള്ളുവെന്നും അദ്ദേഹം അറിയിച്ചു.