അമേരിക്കയില്‍ നൂറോളം ശാസ്ത്രജ്ഞര്‍ക്ക് ആന്ത്രാക്‌സ് ബാധ

single-img
20 June 2014

map_of_usaഅമേരിക്കന്‍ സര്‍ക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന ഫെഡറല്‍ ലബോറട്ടറില്‍ നൂറോളം ശാസ്ത്രജ്ഞര്‍ക്ക് ആന്ത്രാക്‌സ് അണുബാധയേറ്റതാി സ്ഥിരീകരിച്ചു. ഇവര്‍ നിലവില്‍ ചികിത്സയ്ക്ക് വിധേയരായിരിക്കുകയാണ്. യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷനാണ് അന്ത്രാക്‌സ് അണുബാധ സ്ഥിരീകരിച്ചത്.

ജൂണ്‍ 13-ന് അറ്റ്‌ലാന്റയില്‍ പ്രവര്‍ത്തിക്കുന്ന ലാബിലാണ് സംഭവം നടന്നത്. പരീക്ഷണങ്ങള്‍ നടത്തിയപ്പോള്‍ ആന്ത്രാക്‌സ് അണുക്കളെ നിര്‍വീര്യമാക്കുന്ന നടപടികളില്‍ ഗുരുതരമായ വീഴ്ച സംഭവിച്ചതിനെ തുടര്‍ന്നാണ് ശാസ്ത്രജ്ഞര്‍ക്ക് അണുബാധയേറ്റത്.