ഇന്ത്യയില്‍ ഭീകരാക്രമണത്തിനു സാധ്യതയെന്ന് എന്‍.ഐ.എ മുന്നറിയിപ്പ്

single-img
20 June 2014

Gun Enthusiasts Attend Machine Gun Shoot And Military Weapons Showഡല്‍ഹിയിലും മുംബൈയിലും തീവ്രവാദ ആക്രമണങ്ങള്‍ക്കു സാധ്യതയുണെ്ടന്ന് വിവരം എന്‍ഐഎ മുംബൈ, ഡല്‍ഹി പോലീസിനു കൈമാറി. എന്‍ഐഎയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ മുംബൈയിലെയും ഡല്‍ഹിയിലെയും പ്രധാന സ്ഥലങ്ങളില്‍ സുരക്ഷ ശക്തമാക്കി. അതേസമയം ഏത് സംഘടനയാണ് ആക്രമണം നടത്തുന്നതെന്നത് സംബന്ധിച്ച് വിവരം എന്‍ഐഎ പുറത്തുവിട്ടിട്ടില്ല. പ്രത്യേക വ്യക്തികള്‍ക്ക് സുരക്ഷ ഏര്‍പ്പെടുത്തുന്നതു സംബന്ധിച്ചും എന്‍ഐഎ പരാമര്‍ശം നടത്തിയിട്ടില്ല.